Tuesday, April 1, 2025

HomeNewsKeralaഅവിശ്വാസികള്‍ക്കെതിരായ പരാമര്‍ശം, കേസ് എടുക്കണമെന്ന് പരാതി; പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു എന്ന് സുരേഷ് ഗോപി

അവിശ്വാസികള്‍ക്കെതിരായ പരാമര്‍ശം, കേസ് എടുക്കണമെന്ന് പരാതി; പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു എന്ന് സുരേഷ് ഗോപി

spot_img
spot_img

അവിശ്വാസികള്‍ക്കെതിരായ സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ ആലപ്പുഴ സ്വദേശിയുടെ പരാതി .

അവിശ്വാസികള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ആലപ്പുഴ ചുങ്കം സ്വദേശി സുഭാഷ് എം തീക്കാടനാണ് ആലുവ പൊലീസില്‍ പരാതി നല്‍കിയത്.

വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തിയതിനു കേസെടുക്കണമെന്നാണ് പരാതി. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. ‘അവിശ്വാസികള്‍ക്കെതിരെ വിശ്വാസികളെ പ്രകോപിപ്പിച്ച്‌ ശത്രുത ഉണ്ടാക്കി’ എന്ന് ആലപ്പുഴ സ്വദേശി പരാതിയില്‍ വ്യക്തമാക്കുന്നു. തന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് കാണിച്ചു സുരേഷ് ഗോപിയും രംഗത്ത് എത്തിയിരുന്നു.

അവിശ്വാസികളുടെ സര്‍വനാശത്തിനായി താന്‍ ശ്രീകോവിലിന് മുന്നില്‍ ചെന്ന് പ്രാര്‍ത്ഥിക്കുമെന്നും അവരോട് തനിക്ക് യാതൊരു സ്‌നേഹവുമില്ല എന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം. താന്‍ നടത്തിയ ഒരു പ്രസംഗത്തിലെ ചില കാര്യങ്ങള്‍ വിഡിയോയായി പ്രചരിക്കുന്നുണ്ട്. തന്റെ പേരില്‍ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.

‘അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ ചിന്തയോട് എനിക്കനാദരവില്ല. ഒരിക്കലുമങ്ങനെ ചെയ്യുകയുമില്ല. ഞാന്‍ അവരെക്കുറിച്ച്‌ സംസാരിച്ചിട്ടില്ല, എന്റെ ആശയങ്ങളില്‍ വിഷം നിറയ്ക്കാനാണ് ശ്രമം നടക്കുന്നത്. എന്റെ മതത്തിന്റെ ഭരണഘടനാപരമായി അംഗീകരിച്ചിട്ടുള്ള ചടങ്ങുകളെയും ആചാരങ്ങളെയും കളങ്കപ്പെടുത്തുകയും അതിനെതിരെ തടസം നില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്.

രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ ശാപമോക്ഷത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കിയവരെയും എന്റെ മതപരമായ അവകാശങ്ങള്‍ക്കെതിരായി വരുന്ന രാഷ്ട്രീയ ശക്തികളെയും കുറിച്ചായിരുന്നു എന്റെ വാക്കുകള്‍. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. അതിനെ പൂര്‍ണ്ണമായും ഞാനെതിര്‍ക്കുന്നു. എന്റെ ഉദ്ദേശം ആരും വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്ബോള്‍ പോലും എനിക്ക് രാഷ്ട്രീയമില്ല’. സുരേഷ് ഗോപി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments