Saturday, July 27, 2024

HomeNewsKeralaദുരിതാശ്വാസ നിധി തട്ടിപ്പ് : ആറ് മാസത്തിനുളളില്‍ ഓഡിറ്റ് നടത്തണമെന്ന് വിജിലന്‍സ്

ദുരിതാശ്വാസ നിധി തട്ടിപ്പ് : ആറ് മാസത്തിനുളളില്‍ ഓഡിറ്റ് നടത്തണമെന്ന് വിജിലന്‍സ്

spot_img
spot_img

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്.

ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരില്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി 9 ജില്ലകളിലാണ് ഇന്ന് തട്ടിപ്പ് കണ്ടെത്തിയത്. അനര്‍ഹരായവര്‍ വ്യാപകമായി ആനുകൂല്യങ്ങള്‍ കൈക്കലാക്കുകയും, ഇതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായും വ്യക്തമായതായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

അതേസമയം, പരിശോധനകളുടെ തുടര്‍ച്ചയായി തട്ടിപ്പിന് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്യും. ദുരിതാശ്വാസ നിധി അപേക്ഷകള്‍ പരിശോധിക്കാന്‍ പ്രത്യേക ടീം രൂപീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടും. ഭാവിയില്‍ അനര്‍ഹര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ലഭിക്കുന്നത് ഒഴിവാക്കുന്നതിനായി ഓരോ ആറുമാസത്തിലൊരിക്കല്‍ ഓഡിറ്റ് നടത്തുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനായി എല്ലാ കളക്ടറേറ്റുകളിലും ഒരു സ്പെഷ്യല്‍ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്തുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് വിജിലന്‍സ് തീരുമാനം.

അനര്‍ഹര്‍ക്ക് ചികിത്സാ ധനസഹായം, കേടുപാടില്ലാത്ത വീടുകള്‍ക്ക് നഷ്ടപരിഹാരം, തെറ്റായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗത്തിന് ചികിത്സാ സഹായം തുടങ്ങിയ നിരവധി ക്രമക്കേടുകളാണ് ഇന്ന് കണ്ടെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments