Sunday, April 21, 2024

HomeNewsKeralaമൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു.

മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു.

spot_img
spot_img

തിരുവനന്തപുരത്ത് മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു. നേമം പുന്നമംഗലം ഭാസ്കരാലയത്തിൽ രാഹുൽ കൃഷ്ണ എന്ന ചന്തു (26) ആണ് സംരക്ഷണഭിത്തി കെട്ടാത്ത കിണറ്റിൽ വീണു മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമായി ചന്തു കാലടിയിൽ ഒത്തുകൂടിയിരുന്നു. കോൾ വന്നപ്പോൾ ഫോണെടുത്ത് കിണറിനടുത്തേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് കിണറ്റില്‍ വീണത്. അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛൻ: രാധാകൃഷ്ണൻ. അമ്മ: ജയകുമാരി. സഹോദരി: രഞ്ജി കൃഷ്ണ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments