തിരുവനന്തപുരം: വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചനയെന്നും ഗൂഢാലോചന നടത്തുന്നത് ആരെന്ന് തനിക്കറിയാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
സമയമാകുമ്ബോള്‍ ആരെന്ന് വെളിപ്പെടുത്തുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.
ഗൂഢാലോചന പാര്‍ട്ടിക്കുള്ളില്‍ നിന്നെന്ന് താന്‍ പറഞ്ഞില്ല. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും, പരിശോധന നടത്തിയത് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണെന്നും ഇ പി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിപിഎമ്മിന്‍റെ പ്രതിരോധ ജാഥയില്‍ പങ്കെടുക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. കേരളം മുഴുവന്‍ ഒരു പോലെയാണെന്നും, ഏത് ജില്ലയിലും പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടേച്ചേര്‍ത്തു