Friday, April 26, 2024

HomeNewsKeralaആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്ക് വേണ്ടി ശേഖരിക്കുമെന്ന് മേയര്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്ക് വേണ്ടി ശേഖരിക്കുമെന്ന് മേയര്‍

spot_img
spot_img

തിരുവനന്തപുരം∙ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മാണത്തിന് വേണ്ടി ശേഖരിച്ച്‌ ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.

ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച്‌ ശുചീകരണ വേളയില്‍ തന്നെ ശേഖരിക്കും. കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തും എന്നും മേയര്‍ വ്യക്തമാക്കി.

ശുചീകരണ വേളയില്‍ കല്ല് ശേഖരിക്കും. പൊങ്കാലയ്ക്കുള്ള മണ്‍ പാത്രങ്ങളില്‍ മായം പരിശോധിക്കാന്‍ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി മേയര്‍ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച്‌ കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കുമെന്നും മേയര്‍ പറഞ്ഞു.

പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആറ്റുകാല്‍ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്നും മേയര്‍ പറഞ്ഞു. ശുചികരണ പ്രവര്‍ത്തനത്തിന് 1 കോടി രൂപയും മാറ്റി വച്ചു. പരമാവധി സീറോ ബജറ്റ് പ്രവര്‍ത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിരിക്കെ, റോഡില്‍ ഇഷ്ടിക നിരത്തി സ്ഥലം പിടിക്കാന്‍ തുടങ്ങിക്കഴിഞ്ഞു ഭക്തര്‍. അനന്തപുരിയിലെ എല്ലാ വീഥികളും ഇപ്പോള്‍ ആറ്റുകാലിലേക്കാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments