Friday, March 29, 2024

HomeNewsKeralaബ്രഹ്മപുരം : കോടതിയില്‍ നേരിട്ട് എത്താത്തതിന് കളക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ബ്രഹ്മപുരം : കോടതിയില്‍ നേരിട്ട് എത്താത്തതിന് കളക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

spot_img
spot_img

കൊച്ചി : ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോള്‍ കോടതിയില്‍ നേരിട്ട് എത്താത്തതിന് എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ഓണ്‍ലൈനിലാണ് കളക്ടര്‍ ഹാജരായത്. കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം, ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. കരാര്‍ കമ്ബനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും.

എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാല്‍ സെക്ടര്‍ ഒന്നില്‍ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കളക്ടര്‍ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കളക്ടര്‍ വ്യക്തമാക്കി.

അതേസമയം, ബ്രഹ്‌മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കൊച്ചി നഗരസഭ നല്‍കിയ കരാറും കഴിഞ്ഞ 7 വര്‍ഷം ഇതിനായി ചിലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാന്‍ കോര്‍പറേഷന് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments