Wednesday, March 22, 2023

HomeNewsKeralaബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് മതിയായ സൗകര്യമില്ലെന്ന് റിപ്പോര്‍ട്ട് 

ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് മതിയായ സൗകര്യമില്ലെന്ന് റിപ്പോര്‍ട്ട് 

spot_img
spot_img

കൊച്ചി : ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് മതിയായ സൗകര്യമില്ലെന്ന് നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്.

ഹൈക്കോടതി നിര്‍ദേശ പ്രകാരം ബ്രഹ്മപുരത്ത് സന്ദര്‍ശനം നടത്തിയ ശേഷമാണ് നിരീക്ഷണ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ബയോ മൈനിംങ്ങിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ പ്ലാന്റില്‍ ഇല്ലെന്നും മാലിന്യസംസ്‌കരണം ശാസ്ത്രീയമായല്ല നടക്കുന്നതെന്നും നിരീക്ഷണ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം തനിക്കെതിരെ കരാര്‍ കമ്ബനി ഉന്നയിച്ച ആരോപണങ്ങള്‍ തളളി മുന്‍മേയര്‍ ടോണി ചമ്മിണി രംഗത്തെത്തി.

ഏറെ ഗൗരവതരമായ കണ്ടെത്തലുകളാണ് നിരീക്ഷണ സമതിയുടേത്. മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സ്ഥലം ബ്രഹ്മപുരം പ്ലാന്റില്‍ ഇല്ല. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങള്‍ പലതും നശിച്ചു. നിലവിലുള്ള കെട്ടിടങ്ങള്‍ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും സമയബന്ധിതമായി ബയോമൈനിങ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ യന്ത്രങ്ങള്‍ പ്ലാന്റില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണം നിയമപരമായല്ല നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments