തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ സുഗമമായി നടത്തി കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് എന്നും ചോദ്യോത്തര വേള റദ്ദാക്കുകയാണ് എന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
ഇതോടെ സഭാ നടപടികള്‍ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരമാണ് എന്ന് എഎന്‍ ഷംസീര്‍ കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങള്‍ സത്യഗ്രഹസമരമാണ് നടത്തിയത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. വാച്ച് ആന്റ് വാര്‍ഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചു എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ് എന്നും പരിശോധിച്ച് നടപടിയെടുക്കും എന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും ഇതിനോട് യോജിച്ചു.
പ്രതിപക്ഷം സഭയുമായി സഹകരിക്കണമെന്നു സ്‌പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം നടത്തലത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
ഇതോടെ സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സമാന്തര സഭ ചേര്‍ന്നിട്ടും, മൊബൈല്‍ വഴി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടും കടുത്ത നടപടി ഉണ്ടായില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സമാന്തര സഭ ചേര്‍ന്നതില്‍ നടപടി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം അതിരുവിടുകയാണ് എന്നും ഭരണപക്ഷം കൂട്ടിച്ചേര്‍ത്തു. സ്പീക്കറും പ്രതിപക്ഷത്തിന്റെ നടപടികളെ വിമര്‍ശിച്ചു.
എന്നാല്‍ സ്പീക്കര്‍ അവകാശം നിഷേധിക്കുകയാണ് എന്നായിരുന്നു വി ഡി സതീശന്റെ മറുപടി. പ്രതിപക്ഷത്തെ നാല് അംഗങ്ങള്‍ക്ക് പരിക്കേറ്റു. രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്റ് വാര്‍ഡുമാര്‍ക്കും എതിരെ നടപടി വേണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഭാ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂര്‍ണ്ണമായും മറക്കുകയാണ് എന്നും താന്‍ സംസാരിക്കുമ്ബോള്‍ പോലും ഭരണപക്ഷത്തെയാണ് കാണിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
പിന്നീട് ചോദ്യോത്തര വേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.