Saturday, July 27, 2024

HomeNewsKeralaവയനാട് കലക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു

വയനാട് കലക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു

spot_img
spot_img

വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. രാവിലെ 10 ന് കളക്ടറേറ്റിലെത്തിയ ഡോ. രേണു രാജിനെ എ.ഡി.എം എന്‍.ഐ ഷാജുവും ജീവനക്കാരും ചേര്‍ന്നു സ്വീകരിച്ചു.വയനാടിന്റെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. ജില്ലയുടെ വികസന പ്രവര്‍ത്തലങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവരുമായി കളക്ടര്‍ ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ച്‌ പ്രാഥമിക ചര്‍ച്ച നടത്തിയ ശേഷം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും സന്ദര്‍ശനം നടത്തി.

എറണാകുളം ജില്ലാ കളക്ടറായിരിക്കെ വയനാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ച രേണു രാജ് 2015 ബാച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പ്രവേശനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments