കണ്ണഞ്ചിക്കുന്ന ഫ്ലൂറസന്‍റ് നിറങ്ങള്‍ ഘടിപ്പിച്ച്, സ്പീക്കറുകളില്‍ നിന്ന് വന്‍ ശബ്ദത്തില്‍ പാട്ടുകള്‍ വച്ച് സഞ്ചരിക്കുകയായിരുന്ന “കൊമ്ബന്‍’ ബസിനെ കര്‍ണാകടയില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ക്രിസ്തു ജയന്തി കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പഠനയാത്രയ്‌ക്കായി പോകുകയായിരുന്ന ബസിന്റെ വെളിച്ചം കാരണം റോഡിലുള്ള മറ്റ് യാത്രക്കാര്‍ അപകടത്തില്‍പ്പെടുമെന്ന് ആരോപിച്ച് നാട്ടുകാര്‍ ബസ് തടഞ്ഞു.
ബസിലെ കനത്ത ഗ്രാഫിക്‌സ് മറച്ച ശേഷമേ ബസ് യാത്ര തുടരാന്‍ അനുവദിക്കൂ എന്ന് നാട്ടുകാര്‍ പറഞ്ഞതോടെ തര്‍ക്കമായി. ഒടുവില്‍, ബസിന്റെ മുന്നിലെ കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സ് സെല്ലോ ടേപ്പ് കൊണ്ട് മറച്ച ശേഷമാണ് നാട്ടുകാര്‍ ബസ് യാത്ര തുടരാന്‍ അനുവദിച്ചത്.
ടൂറിസ്റ്റ് ബസുകളില്‍ ഇത്തരം അലങ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കേരള മോട്ടോര്‍ വാഹന വകുപ്പ് നിരോധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൊമ്ബന്‍ ബസിന്റെ രജിസ്ട്രേഷന്‍ കര്‍ണാടകയിലേക്ക് മാറ്റിയത്.