ആലപ്പുഴ: കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിയ്ക്കും അമിത വില ഈടാക്കിയെന്ന പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് ജില്ലാ കലക്ടര്‍ രേണുരാജ് വ്യക്തമാക്കി.
കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അതേ വിലയാണ് ബില്ലിലും ഈടാക്കിയിരിക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പ്രദേശത്തെ മറ്റ് കടകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഈ സ്ഥാപനത്തില്‍ ഭക്ഷണത്തിന് വില കൂടുതലാണ്.
എന്നാല്‍ സംസ്ഥാനത്ത് ഭക്ഷണ വില ഏകീകരണ നിയമം നിലവിലില്ലാത്തതിനാല്‍ കേസെടുക്കാനാകില്ല. ഭക്ഷ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.