നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍ നിന്ന് താന്‍ മാറിയത് അന്വേഷണത്തെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്.
തന്റെ പേരിലുള്ള വിവാദം അനാവശ്യമാണ്. മാധ്യമങ്ങള്‍ക്കു മുന്‍പില്‍ എത്തിയ മുഖം മാത്രമാണ് താന്‍. അന്വേഷണ സംഘം ഒരുമിച്ചാണ് ഇതെല്ലാം കണ്ടെത്തിയത്. താന്‍ മാത്രമായി ചെയ്ത ഒരു കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇവിടെ വ്യക്തിക്ക് പ്രസക്തിയില്ല എന്ന് എഡിജിപി ശ്രീജിത്ത് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തെ തന്റെ മാറ്റം ബാധിക്കില്ല. നന്നായി തന്നെ അന്വേഷണം മുന്നോട്ട് പോകും. നേതൃത്വം നല്‍കിയ ആള്‍ മാറിയാല്‍ അന്വേഷണം നിലയ്ക്കില്ല. അനാവശ്യ വിവാദം അവസാനിപ്പിക്കണം. കേസില്‍ അന്വേഷണ സംഘത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ വന്നിരുന്നു. അതൊന്നും അന്വേഷണത്തെ ബാധിക്കില്ല. കേസിനെ കുറിച്ച് കൂടുതല്‍ പ്രതികരണത്തിനില്ല എന്നും അദ്ദേഹം വിശദീകരിച്ചു