Thursday, December 26, 2024

HomeNewsKeralaചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജോസ് എം.ജോര്‍ജ്ജിനെ തെരഞ്ഞെടുത്തു

ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജോസ് എം.ജോര്‍ജ്ജിനെ തെരഞ്ഞെടുത്തു

spot_img
spot_img

തിരുവനന്തപുരം : ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കേരളാ ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് എം.ജോര്‍ജ്ജിനെ തെരഞ്ഞെടുത്തു. നിലവില്‍ ഇദ്ദേഹം സെക്രട്ടറിയായിരുന്നു. രവീന്ദ്രന്‍ കവര്‍ സ്റ്റോറി രാജിവെച്ച ഒഴിവിലേക്കാണ് ജോസ് എം.ജോര്‍ജ്ജ് തെരഞ്ഞെടുക്കപ്പെട്ടത്. തൊടുപുഴ സ്വദേശിയായ ഇദ്ദേഹം ഓസ്ട്രേലിയയില്‍ ആണ്. ഒ.ഐ.സി.സി ഓഷ്യാനയുടെ കണ്‍വീനര്‍കൂടിയാണ് ജോസ്. തിങ്കളാഴ്ച കൂടിയ ഓണ്‍ലൈന്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

എമില്‍ ജോണ്‍ എറണാകുളം (കേരളാ പൊളിറ്റിക്സ്) – വൈസ് പ്രസിഡന്റ്, അനൂപ്‌ വീപ്പനാടന്‍ കോതമംഗലം (മംഗളം ന്യൂസ്) – സെക്രട്ടറി, വിനോദ് അലക്സാണ്ടര്‍ കൊട്ടാരക്കര (വി.സ്കയര്‍ ടി.വി) – ട്രഷറാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. രവീന്ദ്രന്‍ കവര്‍ സ്റ്റോറി, സജിത്ത് അങ്കമാലി (ന്യൂസ് ലൈന്‍ കേരളാ 24) എന്നിവര്‍ എക്സിക്യുട്ടീവ്‌ അംഗങ്ങളായി തുടരുമെന്നും പ്രസിഡന്റ് പ്രകാശ്  ഇഞ്ചത്താനം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments