Thursday, December 26, 2024

HomeNewsKeralaപന്തളം കൊട്ടാരത്തിലെ വലിയ തമ്ബുരാട്ടി അന്തരിച്ചു

പന്തളം കൊട്ടാരത്തിലെ വലിയ തമ്ബുരാട്ടി അന്തരിച്ചു

spot_img
spot_img

പന്തളം കൊട്ടാരത്തിലെ വലിയ തമ്ബുരാട്ടി പന്തളം നീരാഴിക്കെട്ടു കൊട്ടാരത്തില്‍ മകം നാള്‍ തന്വംഗി തമ്ബുരാട്ടി (ചെറുകുട്ടി തമ്ബുരാട്ടി- 103) അന്തരിച്ചു.

വ്യാഴാഴ്‌ച പുലര്‍ച്ച 4.30 ഓടെയായിരുന്നു അന്ത്യം. പൂഞ്ഞാര്‍ കൊട്ടാരത്തില്‍ പരേതനായ പി ആര്‍ രാമവര്‍മ്മ രാജയാണ് ഭര്‍ത്താവ്.മക്കള്‍: പി കേരള വര്‍മ്മ (ശിവപ്രസാദ് ), പി രാമവര്‍മ്മ (വിജയചന്ദ്രന്‍), പി രാജരാജവര്‍മ്മ (സുധാകരന്‍), പി രാഘവ വര്‍മ്മ (അജി), പരേതനായ പി രവിവര്‍മ്മ (ദിനേശ് ).

മരുമക്കള്‍: പരേതയായ പത്മിനി തമ്ബുരാന്‍, സുവര്‍ണ്ണ തമ്ബുരാന്‍ (തൃപ്പൂണിത്തുറ കോവിലകം), പരേതരായ ഭാനു തമ്ബുരാട്ടി (എണ്ണക്കാട് കോവിലകം), ശാരദ തമ്ബുരാട്ടി ( കൊടുങ്ങല്ലൂര്‍ കോവിലകം), ഉഷാവര്‍മ്മ (കിളിമാനൂര്‍ കോവിലകം), മനോരമ തമ്ബുരാട്ടി (വൈക്കം കോവിലകം).

ശവസംസ്‌കാരം വ്യാഴാഴ്‌ച ഉച്ചക്ക് മൂന്നു മണിക്ക് പന്തളം തോന്നല്ലൂര്‍ നീരാഴിക്കെട്ടുകൊട്ടാരത്തില്‍ നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments