തൃശൂര്‍: തൃശൂരില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.55കാരിയും ഒരു കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്.40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസമയം 51 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതിനാലാകം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്.
ഒല്ലൂരില്‍ നിന്ന് പുറപ്പെട്ട ബസ് തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വെച്ച് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെവി ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.