Sunday, June 1, 2025

HomeNewsKerala2.20 കോടി രൂപ നല്‍കി airkerala.com ഡൊമൈന്‍ സ്വന്തമാക്കി മലയാളി

2.20 കോടി രൂപ നല്‍കി airkerala.com ഡൊമൈന്‍ സ്വന്തമാക്കി മലയാളി

spot_img
spot_img

ദുബൈ: കേരള സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന എയര്‍കേരള വിമാന സര്‍വീസിന്‍റെ പേരിലുള്ള ഡൊമൈന്‍ സ്വന്തമാക്കി മലയാളി വ്യവ്യസായി അഫി അഹ്മദ്. airkerala.com എന്ന ഡൊമൈനാണ് അഫി സ്വന്തമാക്കിയത്. 10 ലക്ഷം ദിര്‍ഹമിനാണ് (2.20 കോടി രൂപ) ഡൊമൈന്‍ വാങ്ങിയത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇത് നല്‍കാന്‍ തയാറാണെന്നും അല്ലാത്തപക്ഷം സ്വന്തം നിലയില്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച്‌ ആലോചിക്കുമെന്നും യു.എ.ഇയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ സ്മാര്‍ട്ട് ട്രാവല്‍സ് എം.ഡിയും സ്ഥാപകനുമായ അഫി അഹ്മദ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

എയര്‍ കേരള എന്നത് കേരളത്തിന്‍റെ സ്വപ്നപദ്ധതിയാണ്. ഇത് നടപ്പാക്കണമെന്നതാണ് തന്‍റെ ആഗ്രഹം. അതിന് വേണ്ടി ഏത് വിധത്തിലും സഹകരിക്കാന്‍ തയാറാണ്. സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ അതിന് എല്ലാവിധ പിന്തുണയും നല്‍കും. എയര്‍കേരള എന്ന പേരില്‍ വിമാനസര്‍വീസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്തികളുണ്ടെങ്കില്‍ അവര്‍ക്കും തന്നെ സമീപിക്കാം. സ്വന്തം നിലയില്‍ വിമാന സര്‍വീസ് തുടങ്ങുന്നതിനെ കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് സ്വന്തമായി വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നു. ഈ മാതൃകയില്‍ ഇനിയും ചാര്‍ട്ടര്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇത് വിമാന നിരക്ക് കുറക്കാന്‍ ഇടയാക്കും.

സാധാരണക്കാരായ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ പ്രമുഖരായ വ്യവസായികളുടെ പിന്‍ബലത്തില്‍ കേരളത്തിന് സ്വന്തമായ വിമാനക്കമ്ബനി എന്നതാണ് തന്‍റെ മനസ്സിലെ ആശയം. തുടര്‍ നടപടികളുടെ ഭാഗമായി വിവിധ വിമാനക്കമ്ബനികളില്‍ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പാനലും തയാറാക്കിയിട്ടുണ്ട്.

യു.എ.ഇയിലെ ഏറ്റവും വലിയ തുകക്കാണ് ഡൊമൈന്‍ വാങ്ങിയത്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘1971’ എന്ന ഇന്‍വെസ്റ്റ്മെന്‍റ് കമ്ബനിയുടെ കീഴിലെ ‘എക്സിക്യൂട്ടീവ് ബാച്ചിലേര്‍സ് ഡോട്ട് കോം’ എന്ന ഡൊമൈന്‍ സെല്ലിങ് പോര്‍ട്ടലാണ് എയര്‍ കേരള ഡോട്ട് കോം സ്മാര്‍ട്ട് ട്രാവല്‍സിന്‍റെ പേരിലേക്ക് കൈമാറ്റം ചെയ്തത്. 2000 ഫെബ്രുവരിയിലാണ് എയര്‍കേരള ഡോട്ട് കോം രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും അഫി കൂട്ടിചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments