തിരുവനന്തപുരം : 2023ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡ് കരസ്ഥമാക്കി കേരളം. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്‌ഡിജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലയിലെ നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്.
ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്ത് രാജ്യത്തെ മികച്ച ശിശുസൗഹൃദപഞ്ചായത്തായും സ്വയം പര്യാപ്‌തമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ആലപ്പുഴയിലെ തന്നെ വീയപുരം ഗ്രാമപഞ്ചായത്തും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ജലപര്യാപ്‌തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം സ്ഥാനം നേടി. തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്ത് സല്‍ഭരണ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. പുരസ്‌കാരങ്ങള്‍ ഏപ്രിൽ 17ന് ദില്ലി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.