Sunday, June 1, 2025

HomeNewsKeralaഅരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് കെ.സുധാകരന്‍

അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് കെ.സുധാകരന്‍

spot_img
spot_img

കോഴിക്കോട് : അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനിയും പാര്‍ട്ടിയില്‍ എത്തുമെന്ന അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നത് വരാന്‍ പോകുന്ന സത്യമാണ്. എ.കെ.ആന്റണിക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണ്. അത് പാര്‍ട്ടി വിരുദ്ധമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനുവേണ്ടി ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മറക്കാനാകില്ല.

എ.കെ.ആന്റണിയെ വിലകുറച്ച് കാണിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കെപിസിസി ശക്തമായി എതിര്‍ക്കും, നടപടിയെടുക്കും. മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. അത് സ്വാഭാവികമാണ്. ആളുകള്‍ക്ക് പല അഭിപ്രായങ്ങളും കാണും. നൂറ് ശതമാനം എല്ലാ ആളുകള്‍ക്കും ഇഷ്ടപ്പെട്ട പട്ടിക പുറത്തിറക്കാനാകില്ല.

ട്രെയിന്‍ തീവയ്പ് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. പ്രതിയെ പിടിക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച പറ്റി. പ്രതിയെ അലസമായാണ് കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുധാകരന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments