Sunday, June 1, 2025

HomeNewsKeralaഅപമര്യാദയായി പെരുമാറി: ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി

അപമര്യാദയായി പെരുമാറി: ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി

spot_img
spot_img

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണകുമാറിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി.

കെപിസിസി ഓഫിസില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സുനിത വിജയന്റെ ആരോപണം.

ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സുനിത പറഞ്ഞു. വിഷയത്തില്‍ കെപിസിസിയുടെയും മഹിളാ കോണ്‍ഗ്രസിന്റെയും ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്നും സുനിത ആരോപിച്ചു.

മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത് സുനിതയാണ്. രമേശ് ചെന്നിത്തല വിഭാഗത്തില്‍പ്പെട്ട തന്നെ പരിഗണിക്കില്ലെന്ന് കൃഷ്ണകുമാര്‍ വെല്ലുവിളിച്ചിരുന്നതായി സുനിത പറഞ്ഞു. ഇത്തവണ പുനഃസംഘടനയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സുനിതയെ നിയമിച്ചെങ്കിലും പ്രതിഷേധിച്ചു രാജിവയ്ക്കുകയായിരുന്നു. കൃഷ്ണകുമാറിനെതിരെ മ്യൂസിയം പൊലീസില്‍ സുനിത മൊഴി നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments