Sunday, June 1, 2025

HomeNewsKeralaകെ എം ഷാജിക്ക് ആശ്വാസം: പ്ലസ്ടു കോഴ കേസിലെ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

കെ എം ഷാജിക്ക് ആശ്വാസം: പ്ലസ്ടു കോഴ കേസിലെ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

spot_img
spot_img

മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയുള്ള പ്ലസ് ടു കോഴ കേസിലെ വിജിലന്‍സിന്റെ എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി.

അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സിപിഎം പ്രാദേശിക നേതാവാണ് 2017ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നിജസ്ഥിതി അന്വേഷിക്കാന്‍ വിജിലന്‍സ് എസ് പിക്ക് പരാതി കൈമാറിയെങ്കിലും വസ്തുതകളില്ലാത്തതാണെന്ന് കണ്ട് തള്ളുകയായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ നിയമോപദേശത്തില്‍ വിജിലന്‍സ് വീണ്ടും അന്വേഷണം തുടങ്ങുകയായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.

2013ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരെയുള്ള പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവന്‍ പദ്‌മനാഭന്‍ ആണ് പരാതി നല്‍കിയത്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോഴക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് വരവില്‍ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ വിജിലന്‍സ്, ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47,35ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.

എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടി ബൂത്ത് കമ്മിറ്റികളില്‍ നിന്ന് പിരിച്ചെടുത്ത തുകയാണെന്നായിരുന്നു ഷാജിയുടെ വാദം. പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments