Sunday, June 1, 2025

HomeNewsKeralaലോക കേരള സഭ: ശ്രീരാമകൃഷ്ണനും സംഘവും യുഎസിലേക്ക്, അനുമതിയായി

ലോക കേരള സഭ: ശ്രീരാമകൃഷ്ണനും സംഘവും യുഎസിലേക്ക്, അനുമതിയായി

spot_img
spot_img

തിരുവനന്തപുരം: ലോക കേരള സഭയുടെ അമേരിക്കയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനായി നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിലേക്ക്.

ജൂണ്‍ 5 മുതല്‍ 13 വരെയാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ചെലവ് നോര്‍ക്കയാണ് വഹിക്കുന്നത്. ജൂണ്‍ 9 മുതല്‍ 11 വരെയാണ് സംഗമം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോലശേരി എന്നിവരും ശ്രീരാമകൃഷ്ണനോടൊപ്പം അമേരിക്കയിലേക്കു പോകുന്നുണ്ട്. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments