ചിന്നക്കനാലില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്ബനെ മാറ്റുന്നത് പെരിയാര്‍ വന്യജീവി സങ്കേതത്തിലേയ്ക്ക്.
അവസാന നിമിഷത്തിലാണ് ആനയെ എങ്ങോട്ട് മാറ്റുന്നത് എന്ന് വനം വകുപ്പ് വെളിപ്പെടുത്തിയത്. ആനയെ എത്തിക്കുന്നതിന് മുന്നോടിയായി കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.
ലോറിയില്‍ കയറ്റിയതിന് ശേഷം അരിക്കൊമ്ബന്റെ ദേഹത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ചു. കുമളിയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ സീനിയറോട വനമേഖലയിലാണ് അരിക്കൊമ്ബനെ തുറന്നുവിടുക എന്നാണ് വിവരം. ഇതിനായി ഉള്‍ക്കാട്ടിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടിയിരുന്നു. അരിക്കൊമ്ബനെ എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്ന് സംബന്ധിച്ച് നടപടി ക്രമങ്ങളുടെ ഒരു ഘട്ടത്തിലും വിവരങ്ങളുണ്ടായിരുന്നില്ല.
ലോറിയില്‍ കയറ്റിയതിന് ശേഷം അരിക്കൊമ്ബന്റെ ദേഹത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ചു. കുങ്കിയാനകള്‍ ഏറെ പണിപ്പെട്ടാണ് അരിക്കൊമ്ബനെ ലോറിയില്‍ കയറ്റിയത്. മഴയും മൂടല്‍ മഞ്ഞും ഇതിനോടൊപ്പം വെല്ലുവിളിയായി. മഴ തുടര്‍ന്നാല്‍ അരിക്കൊമ്ബന് മയക്കം വിട്ടേക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു.
കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും മന്ത്രി അഭിനന്ദിച്ചു
കാട്ടാനയെ പിടികൂടിയ ദൗത്യ സംഘത്തെ വനം മന്ത്രി അഭിനന്ദിച്ചു.