Saturday, May 10, 2025

HomeNewsKeralaതിരുവാഭരണം മോഷണം പോയ കേസിൽ കീഴ്ശാന്തി അറസ്റ്റിൽ

തിരുവാഭരണം മോഷണം പോയ കേസിൽ കീഴ്ശാന്തി അറസ്റ്റിൽ

spot_img
spot_img

ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് അറസ്റ്റിലായത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ 20 പവനോളം വരുന്ന തിരുവാഭരണമാണ് മോഷണം പോയത്.

വിഷുദിനത്തിലാണ് ക്ഷേത്രത്തില്‍നിന്ന് 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവ കാണാതായത്. പിന്നാലെ ക്ഷേത്രത്തിലെ സഹ പൂജാരിയെയും കാണാതാവുകയായിരുന്നു. ഇയാളെ ഇവിടെ എത്തിച്ച മേല്‍ശാന്തി കൊല്ലം സ്വദേശി ശങ്കരനാരായണ റാവുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.

ക്ഷേത്രത്തിലെ മേൽശാന്തി അവധിയിലായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ പൂജകള്‍ ഏറ്റെടുത്ത് ചെയ്തിരുന്നത് രാമചന്ദ്രന്‍ പോറ്റിയായിരുന്നു. സ്വർണവുമായി ഇയാൾ കടന്നുകളയുകായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് എറണാകുളത്ത് നിന്ന് പിടിയിലാകുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments