വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ലോകം ആദരമേകുമ്പോൾ കേരളത്തിന്റെ അന്ത്യാഞ്ജലി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ അഭിവന്ദ്യ തിരുമേനി കർദിനാൾ മാർ ക്ലിമ്മീസ് കാതോലിക്ക ബാവയ്ക്കും മാർ ജോർജ് കൂവക്കാടിനും ഒപ്പം ആണ് സംസ്ഥാനത്തിന്റെ ഔദ്യാഗിക പ്രതിനിധി ആയി മന്ത്രി റോഷി അഗസ്റ്റിൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിച്ചത്. കേരളം പ്രതിനിധിയെ അയച്ചതിന് കാതോലിക ബാവ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി രേഖപ്പെടുത്തി.
ഇന്ന് രാവിലെ 9 മണിക്കാണ് മന്ത്രി റോമിൽ എത്തിയത്. ഉച്ചക്ക് 12 മണിയോടെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെത്തി അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചു. നാളെ സംസ്കാര ചടങ്ങിലൂം മന്ത്രി പങ്കെടുത്ത ശേഷം ഞായറാഴ്ച വത്തിക്കാനിൽ നിന്ന് മടങ്ങും. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകൾ തുടങ്ങുക.