Saturday, September 7, 2024

HomeNewsKeralaകേരളത്തില്‍ കോവിഡ് അനാഥരാക്കിയത് 42 കുഞ്ഞുങ്ങളെ, പട്ടിക തയറാക്കി

കേരളത്തില്‍ കോവിഡ് അനാഥരാക്കിയത് 42 കുഞ്ഞുങ്ങളെ, പട്ടിക തയറാക്കി

spot_img
spot_img

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ചു മാതാപിതാക്കള്‍ മരിച്ചതു മൂലം അനാഥരായത് 42 കുട്ടികള്‍. മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായ 980 കുട്ടികളുമുണ്ട്. സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പിലെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറി. സുപ്രീംകോടതിയിലും പട്ടിക സമര്‍പ്പിക്കും.

അനാഥരായ കുട്ടികള്‍ രണ്ടു തരത്തിലാണ്. ഒന്ന്, അച്ഛനും അമ്മയും കോവിഡ് ബാധിച്ചു മരിച്ചവര്‍. രണ്ട്, മാതാപിതാക്കളില്‍ ഒരാളെ നേരത്തേ നഷ്ടപ്പെട്ടു; രണ്ടാമത്തെയാള്‍ കോവിഡ് ബാധിച്ചു മരിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍മാര്‍ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ബാല്‍ സുരക്ഷ പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതിനു പുറമേ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും വിവരങ്ങള്‍ കൈമാറി. കുട്ടികളുടെ വിശദമായ വ്യക്തിഗത വിവരങ്ങള്‍ പിന്നീടു സമര്‍പ്പിക്കും.

കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളുടെ സംരക്ഷണത്തിന് 3 ലക്ഷം രൂപ വീതം അവരുടെ പേരില്‍ നിക്ഷേപിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സാകുന്നതു വരെ പ്രതിമാസം 2000 രൂപ നല്‍കുമെന്നും ബിരുദം വരെയുള്ള വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്കൂള്‍ വിദ്യാഭ്യാസവും കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments