എറണാകുളം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആദ്യ കുര്‍ബാന നടത്തിയ സംഭവത്തില്‍ വൈദികനെ അറസ്റ്റു ചെയ്തു. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്.
രാവിലെ എട്ടുമണിയോടെയാണ് അങ്കമാലി പൂവത്തുശേരി സെന്റ് ജോസഫ് പള്ളിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് ആദ്യ കുര്‍ബാന ചടങ്ങ് നടന്നത്. കുട്ടികളും മാതാപിതാക്കളുമുള്‍പ്പടെ ഇരുപത്തിയഞ്ച് പേരാണ് കുര്‍ബാന സ്വീകരണത്തിനായി പള്ളിയില്‍ ഒത്തുകൂടിയത്. പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്തിന്റെ നേതൃത്വത്തിലായിരുന്നു കുര്‍ബാന.
നിയന്ത്രണങ്ങള്‍ ലംഘിച്ച് ചടങ്ങ് സംഘടിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാ. ജോര്‍ജ് പാലമറ്റത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.
കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനമുള്‍പ്പെടെ നല്‍കിയ മുന്നറിയിപ്പ് ലംഘിച്ചാണ് ചടങ്ങ് നടത്തിയത്.