Monday, January 20, 2025

HomeNewsKeralaപി രാജീവ് മന്ത്രിയായ ഒഴിവില്‍ കോടിയേരി ദേശാഭിമാനി ചീഫ് എഡിറ്റര്‍

പി രാജീവ് മന്ത്രിയായ ഒഴിവില്‍ കോടിയേരി ദേശാഭിമാനി ചീഫ് എഡിറ്റര്‍

spot_img
spot_img

തിരുവനന്തപുരം: സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍. നിലവിലെ ചീഫ് എഡിറ്റര്‍ പി രാജീവ് മന്ത്രിയായ സാഹചര്യത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനം. പാര്‍ട്ടി സെക്രട്ടറിയായി കോടിയേരി ഉടന്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കോടിയേരി പുതിയ പദവിയിലേക്ക് എത്തുന്നത്.

നേരത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി അനാരോഗ്യത്തെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ് അദ്ദേഹം. മന്ത്രിസഭാ രൂപീകരണമടക്കമുള്ള വിഷയങ്ങളില്‍ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കോടിയേരിയും പങ്കെടുത്തിരുന്നു. സി.പി.എം മന്ത്രിമാരെ നിശ്ചയിച്ചതിലും കോടിയേരിക്ക് സുപ്രധാന പങ്കുണ്ടായിരുന്നു.

2006 മുതല്‍ 2011 വരെ സംസ്ഥാനത്തെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി കോടിയേരി പ്രവര്‍ത്തിച്ചിരുന്നു. പതിമൂന്നാം നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതല്‍ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്.

2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന സിപിഐഎം ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരിയെ ആദ്യമായി പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ വെച്ചു നടന്ന ഇരുപത്തിരണ്ടാം സംസ്ഥാനസമ്മേളനത്തില്‍ അദ്ദേഹത്തെ വീണ്ടും സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments