തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷമായിരുന്നു മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.
വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ രൂപരേഖ നേരത്തെ തന്നെ വ്യക്തമായിരുന്നെങ്കിലും അവസാന നിമിഷം ചില മാറ്റങ്ങളുണ്ടായതാണ് വിജ്ഞാപനം വന്ന ശേഷം മനസിലാക്കുന്നത്. ഇതില്‍ പ്രധാനമായും എടുത്ത് പറയേണ്ടത് ന്യൂനപക്ഷ ക്ഷേമ വകുപ്പാണ്. മുഖ്യമന്ത്രി ഈ വകുപ്പ് ഏറ്റെടുത്ത് ഒരു രാഷ്ട്രീയ നീക്കമായി തന്നെയാണ് വിലയിരുത്തുന്നത്.
ഇടത് സ്വതന്ത്രനായി ജയിച്ച് നിയമസഭയിലെത്തിയ അബ്ദുറഹ്‌മനായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പെന്നായിരുന്നു വിവരം. കഴിഞ്ഞ മന്ത്രിസഭയില്‍ കെ.ടി ജലീലായിരുന്നു ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം െ്രെകസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. ക്ഷേമ പദ്ധതികളുടെ വലിയൊരു ഭാഗവും മുസ്ലിം വിഭാഗങ്ങളിലേക്ക് മാത്രം ഒതുങ്ങുന്നു എന്നതായിരുന്നു ഇതിലെ പ്രധാന ആരോപണം.
ഫണ്ട് വിതരണത്തിലടക്കം വിവേചനമുണ്ടെന്ന് ആരോപിച്ച െ്രെകസ്തവ സഭകള്‍ ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ഭരണം ലഭിച്ചപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ഒരാളെ വകുപ്പ് ഏല്‍പ്പിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ന്യൂനപക്ഷ വകുപ്പ്? മുഖ്യമന്ത്രി ഏറ്റെടുക്കുകയോ െ്രെകസ്തവ മന്ത്രിയെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് ശിപാര്‍ശ വെക്കണമെന്ന് െ്രെകസ്തവ യുവജന സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
2008ല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവില്‍ വന്നതു മുതല്‍ മുസ്‌ലിം വിഭാഗത്തിന്റെ കുത്തകയായിരിക്കുകയാണെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതിയുടെ സിംഹഭാഗവും മുസ്‌ലിം വിഭാഗത്തിലേക്ക് ഒതുങ്ങിക്കൂടിയെന്നും കെ.സി.വൈ.എം ആരോപണമുന്നയിച്ചിരുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതെന്നാണ് മനസിലാക്കുന്നത്. ഇതാദ്യമായാണ് ഈ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നതും. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതിന്റെ കൂടെ ഭാഗമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതോടെ കായികം, വഖഫ്, ഹജ്ജ് തീര്‍ഥാടനം, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ്, റെയില്‍വേ എന്നീ വകുപ്പുകളാണ് ഇപ്പോള്‍ അബ്ദുറഹ്‌മാനുള്ളത്. ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തതിന് പകരമായാണ് റെയില്‍വേയുടെ ചുമതല നല്‍കിയത്. അബ്ദുറഹ്‌മാന് കായികം മാത്രമാണ് ഇപ്പോള്‍ പ്രധാന വകുപ്പായി ലഭിച്ചിട്ടുള്ളത്.
പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്രസാങ്കേതികപരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക എന്നിവായാണ് മുഖ്യമന്ത്രിയുടെ മറ്റ് വകുപ്പുകള്‍.