Saturday, July 27, 2024

HomeNewsKeralaകേരളത്തില്‍ സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

കേരളത്തില്‍ സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

spot_img
spot_img

തിരുവനന്തപുരം: സീരിയലുകള്‍ക്ക് കേരളത്തില്‍ സെന്‍സറിംഗ് കൊണ്ടുവരുന്നത് ഗൗരവമായി തന്നെ പരിഗണിക്കുന്ന വിഷയമാണെന്ന് മന്ത്രി സജി ചെറിയാന്‍. സീരിയിലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.

സ്ത്രീകളും കുട്ടികളും അടക്കം കാണുന്നവയാണ് സീരിയല്‍. ഇതില്‍ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ വരുന്നതുണ്ട്. അവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങള്‍ പോലെയാണ് ഇവയും. അതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തില്‍ സാംസ്‌കാരിക മേഖലയെ സംബന്ധിച്ച് ഒരു നയം കൊണ്ടുവരും. നമ്മുടെ നാട് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നാടാണ്.

ലോകത്തിന് മാതൃകയായ സംസ്ഥാനമാണ്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംജാതിബോധവും മതഭ്രാന്തുമുണ്ടെന്നും മന്ത്രി പറഞ്ഞു.

മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടു വരുന്നതും പരിഗണനയിലുണ്ടെന്നും സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പുരോഗതിക്ക് പുതിയ മുഖം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments