Saturday, February 22, 2025

HomeNewsKeralaകെ.എം മാണിക്കൊപ്പമെത്തിയ റെക്കോഡുമായി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു

കെ.എം മാണിക്കൊപ്പമെത്തിയ റെക്കോഡുമായി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു

spot_img
spot_img

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയില്‍ ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. തോല്‍വിയറിയാതെ തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് 13-ാം തവണയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടി നിയമസഭയിലേക്ക് എത്തുന്നത്. നേരത്തെ കെ.എം മാണിയുടെ പേരിലായിരുന്നു ഈ റെക്കോഡ്. ഇപ്പോള്‍ കെ.എം മാണിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി.

1970 മുതല്‍ 51 വര്‍ഷമായി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭ അംഗമായി ഉമ്മന്‍ ചാണ്ടി തുടരുന്നു. സി.പി.എം എം.എല്‍.എ യായിരുന്ന ഇ.എം ജോര്‍ജിനെ ഏഴായിരത്തില്‍ പരം വോട്ടിന് പരാജയപ്പെടുത്തിയാണ് 1970ല്‍ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലെത്തി.

1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ 2016 വരെ തുടര്‍ച്ചയായി പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും പരാജയപ്പെട്ടില്ല, ഉമ്മന്‍ ചാണ്ടിയും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments