Sunday, September 15, 2024

HomeNewsKeralaപതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ്; കന്നിയങ്കത്തില്‍ സഭാനാഥന്‍

പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ്; കന്നിയങ്കത്തില്‍ സഭാനാഥന്‍

spot_img
spot_img

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേ് തിരഞ്ഞെടുത്തു. 136 അംഗങ്ങളാണ് ആകെ വോട്ട് ചെയ്തത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന് 96 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. മന്ത്രി വി അബ്ദുറഹിമാന്‍, കോവളം എം.എല്‍.എ എം വിന്‍സന്റ്, നെന്മാറ എം.എല്‍ എ.കെ ബാബു എന്നിവര്‍ അസുഖം കാരണം ഹാജരായിരുന്നില്ല. പ്രോട്ടം സ്പീക്കറായ പി.ടി എ റഹീം വോട്ട് ചെയ്തില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സഭയില്‍ ഹാജരമായ തങ്ങളുടെ മുഴുവന്‍ വോട്ടും ചെയ്യിക്കാനായി. ഇരു മുന്നണിയുടേയും ഒരു വോട്ടും അസാധുവായില്ല. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.

തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സ്പീക്കറാകാന്‍ എം.ബി രാജേഷിന് കഴിഞ്ഞു. കേരള നിയമസഭയിലെ 23-ാം സ്പീക്കറായാണ് രാജേഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എം ബി രാജേഷിനെ സ്പീക്കര്‍ സീറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുഗമിച്ചു.

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് എല്ലാ അഭിനന്ദനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ നടപടി ക്രമം കാര്യക്ഷമായി നടപ്പിലാക്കാന്‍ സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിയും. സ്പീക്കര്‍ക്ക് എല്ലാ സഹകരണവും സഭാ നേതാവ് എന്ന നിലയില്‍ വാഗ്ദാനം ചെയ്യുന്നുയ സഭാ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് പ്രവര്‍ത്തിക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച പാര്‍ലിമെന്ററിയനായ എം .ബി രാജേഷ് ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിന്റെ പ്രതിരോധമുഖമായിരുന്നു. ഇടതുചേരിയിലെ ഏറ്റവും ശ്രദ്ധേയമായ യുവമുഖങ്ങളിലൊന്നാണ് നിയമസഭയിലെ കന്നിയംഗത്തില്‍ തന്നെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷ്.

ഷൊര്‍ണൂര്‍ കയിലിയാട് റിട്ട. ഹവീല്‍ദാര്‍ ബാലകൃഷ്ണന്‍ നായരുടെയും കാറല്‍മണ്ണ മംഗലശ്ശേരി രമണിയുടെയും മകനായി 1971 മാര്‍ച്ച് 12ന് പഞ്ചാബിലെ ജലന്ധറില്‍ ജനനം. ഒറ്റപ്പാലം എന്‍ എസ് എസ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദവും നേടി.

എസ് എഫ് ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാഷണല്‍ ഷിപ്പിംഗ് ബോര്‍ഡ് കമ്മിറ്റി ഓഫ് പെറ്റീഷനിങ് എന്നീ സമിതികളില്‍ പ്രവര്‍ത്തിച്ചു. ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ ചളവറയില്‍ റിട്ട. ഹവില്‍ദാര്‍ ബാലകൃഷ്ണന്‍നായരുടെയും എം.കെ രമണിയുടെയും മകനായി പഞ്ചാബിലെ ജലന്ധറില്‍ ജനിച്ചു. പാര്‍ട്ടി ഗ്രാാമമായ ചളവറയിലെ ഹൈസ്‌കൂള്‍ പഠനമാണ് രാേേജഷിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത് എസ്.എഫ്.ഐയിലൂടെ നേതാവായി വളര്‍ന്നു. എഴുത്തുകാരന്‍ കൂടിയായ രാജേഷ് ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രം ‘യുവധാര’ യുടെ മുഖ്യ പത്രാധിപരായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ലെ തെരഞ്ഞെടുപ്പില്‍ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചാണ് ലോകസഭയിലെത്തുന്നത്.

ഷൊര്‍ണൂര്‍ എന്‍.എസ്.എസ് കോളേജില്‍ നിന്ന്‌സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് എല്‍.എല്‍.ബി ബിരുദം എന്നിവ നേടി. പഠനകാലത്ത് നിരവധി സമരങ്ങളില്‍ പങ്കെടുത്തു. സി.പി.എം. കേരള സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ. കേന്ദ്ര ജോയന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേതാവായിരിക്കേ നിരവധി സമരങ്ങളില്‍ പങ്കെടുത്തു.

എസ്.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി. ഇപ്പോള്‍ അഖിലേന്ത്യാ പ്രസിഡന്റാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമാണ്. പാര്‍ട്ടി യുടെ പ്രമുഖ വക്താവാണ് രാജേഷ്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് രണ്ടാാമതും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് കോച്ച് ഫാക്ടറിക്കായി രാജേഷ് നടത്തിയ ശ്രമങ്ങള്‍ ജനപിന്തുണ വര്‍ദ്ധിപ്പിച്ചു എം.പി വീരേന്ദ്രകുമാറിനെയാണ് ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. മണ്ഡഡലത്തിലൂടനീളം എല്‍.ഡി എഫ് മുന്നേറ്റം കാഴ്ചവച്ചു. 2019 ല്‍ മൂന്നാമതും മത്സരിച്ചെങ്കിലും വിജയിച്ചില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വയനാട് മത്സരിച്ച തെരെഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിനതീതമായി കോണ്‍ഗ്രസിന് അനുകൂലമായ തരംഗം ഉണ്ടായി. സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

‘ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും’, ‘ആഗോളവല്‍ക്കരണത്തിന്റെ വിരുദ്ധലോകങ്ങള്‍’, ‘മതം, മൂലധനം, രാഷ്ട്രീയം’, ‘ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങള്‍’ (എഡിറ്റര്‍) തുടങ്ങിയവയാണ് രാജേഷിന്റെ കൃതികള്‍. ‘ദ വീക്ക്’ എന്ന ഇംഗ്ലീഷ് വാരിക 201011ല്‍ മികച്ച യുവ എം.പിയായി തെരഞ്ഞെടുത്തു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ കേരളത്തിലെ മികച്ച എംപിയായി 2011ല്‍ തെരഞ്ഞെടുത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ 2013ലെ മികച്ച എംപിയായി രാജേഷിനെ തെരഞ്ഞെടുത്തു. ബ്രിജേഷ് (പ്രവാസി), സംഘമിത്ര (അധ്യാപിക) എന്നിവര്‍ സഹോദരങ്ങളാണ്. എസ്.എഫ്.ഐ മുന്‍ നേതാവും കാലടി സംസ്‌കൃത സര്‍വകലാശാല അധ്യാപികയും ആയ ഡോ. നിനിത കണിച്ചേരി ആണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവര്‍ മക്കളാാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments