ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി രാജിവെച്ച രാജ്യസഭാസീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, ഉപതെരഞ്ഞെടുപ്പ് തിയതി കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 151 എയിലെ വ്യവസ്ഥപ്രകാരം ഒഴിവുവന്ന തിയതിമുതല്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് വഴി ഒഴിഞ്ഞുകിടക്കുന്ന പദവി നികത്തപ്പെടണമെന്നാണ്.
ഇത് ഒരു വര്‍ഷം വരെ നീണ്ടുപോകാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാനല്‍ നിരീക്ഷിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു തീരുമാനം.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയുന്നതുവരെ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് നിരീക്ഷിച്ച കമ്മീഷന്‍ നിലമെച്ചപ്പെടുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്നും അറിയിച്ചു.