മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ എതിര്‍പ്പ് വീണ്ടും ശക്തമാക്കി ബി ജെ പി നേതാവ് ഇ ശ്രീധരന്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നതിനാല്‍ ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള റയില്‍പാതയെ മികച്ച രീതിയില്‍ വികസിപ്പിച്ചാല്‍ തന്നെ സില്‍വര്‍ ലൈന്‍ ബദലായുള്ള വേഗത്തിലുള്ള യാത്ര സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ബദല്‍ പദ്ധതിക്കുറിച്ച് പൊതുജനങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്യും. അതിനെ് ശേഷം പദ്ധതി കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കും. പൊന്നാനിയിലെ ഇ ശ്രീധരന്റെ വീട്ടിലെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീധരന്. ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം മന്ത്രിയായിരുന്നു ശ്രീധരന് മുന്നോട്ട് വെച്ച ബദല്‍ പദ്ധതിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്.
രണ്ട് തരത്തിലുള്ള പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും. നിലവിലെ റെയില്‍ പാതയുടെ വികസനം കൊണ്ട് സാധ്യമാകുന്നതാണ് പദ്ധതികള്‍. വേഗം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ഉള്‍പ്പെടുന്നതാണ് വിശദമായ റിപ്പോര്‍ട്ട്. കുറഞ്ഞ ചെലവില്‍ വേഗത്തില്‍ നടപ്പാക്കാവുന്നതാണ് പദ്ധതികളെന്നും ശ്രീധരന് അവകാശപ്പെടുന്നു.