കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം തേടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.നേരത്തെ ഹൈക്കോടതി അനുവദിച്ച സമയം മേയ് 31 ന് അവസാനിക്കാനിരിക്കെയാണ് കൂടുതല്‍ സമയം തേടി വീണ്ടും ഹര്‍ജി നല്‍കിയത്.
കേസില്‍ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന നടത്തേണ്ടതുണ്ടെന്നും കൂടുതല്‍ സാക്ഷികളെ ചോദ്യം ചെയ്യേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ പരിശോധിച്ചു വരുന്നതേയുള്ളൂ. ഇതിനും സമയം വേണം. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും അന്വേഷണ സംഘം ലക്ഷ്യമിടുന്നു