കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്തേക്ക് കടന്ന വിജയ് ബാബു നാളെ കേരളത്തിലെത്തും.
കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം നാളെ രാവിലെ ഒമ്ബതരയോടെ കൊച്ചിയില്‍ തിരിച്ചെത്തുമെന്ന് വിജയ് ബാബു അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യും എന്നതിനാലാണ് ഇന്നലെ എത്താതിരുന്നതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയെ വിജയ് ബാബു അറിയിച്ചിരുന്നു.
അതേസമയം, വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്.
വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്