Saturday, July 27, 2024

HomeNewsKeralaഅരിക്കൊമ്ബനെ സ്ഥലംമാറ്റിയതിന് പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

അരിക്കൊമ്ബനെ സ്ഥലംമാറ്റിയതിന് പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

spot_img
spot_img

ഇടുക്കി : അരിക്കൊമ്ബനെ സ്ഥലംമാറ്റിയതിന് പിന്നാലെ ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകര്‍ത്തു.

വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്കൂളിന് സമീപം രാജന്‍്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഷെഡില്‍ ആരും ഉണ്ടായിരുന്നില്ല. ചക്കകൊമ്ബന്‍ ഉള്‍പ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്.

ചിന്നക്കനാല്‍ മേഖലയില്‍ സ്ഥിരം ആക്രമണം നടത്തിയിരുന്ന അരിക്കൊമ്ബനെ വനംവകുപ്പ് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയെങ്കിലും ഇതിന് പിന്നാലെയാണ് മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.

അരിക്കൊമ്ബനെ പിടിച്ചുമാറ്റിയതുകൊണ്ട് ഒരാനയുടെ ശല്യം കുറയുമെന്നും ചക്കക്കൊമ്ബനും മറ്റാനകളും പ്രശ്നക്കാര്‍ തന്നെയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. നിലവില്‍ പത്ത് ആനകള്‍ പ്രദേശത്തുള്ളതായാണ് വിവരം. അരിക്കൊമ്ബനെ പിടിച്ചെങ്കിലും ചിന്നക്കനാലില്‍ ആനയുടെ ആക്രമണം പൂര്‍ണമായി അവസാനിക്കില്ലെന്നാണ് കാട്ടാനക്കൂട്ടങ്ങളുടെ സാന്നിധ്യം നല്‍കുന്ന സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments