Sunday, May 11, 2025

HomeNewsKeralaസ്വിഫ്റ്റ് ബസില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ് സ്വയം കഴുത്തറുത്തു; പരിക്ക് ഗുരുതരം

സ്വിഫ്റ്റ് ബസില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ് സ്വയം കഴുത്തറുത്തു; പരിക്ക് ഗുരുതരം

spot_img
spot_img

തിരൂരങ്ങാടി: ബസ് യാത്രക്കാരിടെ യുവതിയെ സഹയാത്രികനായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

മൂന്നാര്‍-ബംഗളൂരു കെ. സ്വിഫ്റ്റ് ബസ് യാത്രക്കിടെ വെന്നിയൂര്‍ കക്കാടിനടുത്ത് വെച്ചാണ് സംഭവം.

ആലുവയില്‍ ജോലി ചെയ്യുന്ന ഗൂഡലൂര്‍ സ്വദേശിനിയെ വയനാട് മുളങ്കാവ് സ്വദേശി സനിലാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണ ശേഷം സനില്‍ സ്വയം കഴുത്ത് മുറിക്കാന്‍ ശ്രമിച്ചു. യുവതിയുടെ നെഞ്ചിലാണ് പരിക്കേറ്റത്. അങ്കമാലിയില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. മലപ്പുറം എടപ്പാളില്‍നിന്ന്‌ സനിലും ബസില്‍ കയറി. ശേഷം ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ യുവതിക്ക് തൊട്ടുപിറകിലാണ് യുവാവ് ഇരുന്നത്. പിന്നീട് ബസ് കോട്ടക്കല്‍ പിന്നിട്ടപ്പോള്‍ ഇരുവരും പിറകിലെ സീറ്റിലേക്ക് മാറിയിരുന്നതായി ബസ് യാത്രികരും ജീവനക്കാരും പൊലീസിന് മൊഴി നല്‍കി.

ദേശീയപാതയില്‍ മലപ്പുറം കക്കാട് എത്തിയപ്പോഴാണ് ബാഗില്‍ കരുതിയിരുന്ന കത്തി കൊണ്ട് സനില്‍ യുവതിയെ ആക്രമിച്ചത്. യുവതിയുടെ ശബ്ദം കേട്ട് സഹയാത്രികര്‍ എത്തുമ്ബോഴേക്കും സനില്‍ സ്വയം പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ബസില്‍ തന്നെ ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സനിലും യുവതിയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന് മുമ്ബ് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നില്ലെന്നാണ് ബസിലുണ്ടായിരുന്നവര്‍ പൊലീസിന് നല്‍കിയ മൊഴി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments