Sunday, June 1, 2025

HomeNewsKeralaകുടുംബജീവിതത്തിനു തടസ്സം നിന്ന കാമുകിയെ കൊലപ്പെടുത്തി യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കുടുംബജീവിതത്തിനു തടസ്സം നിന്ന കാമുകിയെ കൊലപ്പെടുത്തി യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

spot_img
spot_img

കാസര്‍ഗോഡ്: പട്ടാപ്പകല്‍ നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി. പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്. പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കര്‍ (സബീഷ്-34) പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണു സംഭവം. വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. ഇന്നലെ രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നില്‍ക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു വെളിപ്പെടുത്തി. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടര്‍ന്നു.

ഡിവൈഎസ്പി: പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധര്‍ എത്തിയ ശേഷമാണു മുറി തുറന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments