കോട്ടയം: സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ വെട്ടിക്കൊലപ്പെടുത്തയതിനു പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കാന്‍ ശ്രമിച്ചു.
കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്വേഷണസംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ഭര്‍ത്താവുമായി പിണങ്ങി മക്കളോടൊപ്പം സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്ന യുവതിയെ ഇന്ന് രാവിലെയാണ് ഷിനോ വീട്ടില്‍ കയറി ആക്രമിച്ചത്. ഷിനോയാണ് ആക്രമണം നടത്തിയതെന്നാണ് യുവതിയുടെ പിതാവ് പൊലീസിനു മൊഴി നല്‍കിയത്. ഇതിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
മക്കളാണ് അമ്മയെ വീട്ടുമുറ്റത്ത് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറുന്നുവെന്നായിരുന്നു യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്.
കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്തത്. നാല് പേര്‍ക്കൊപ്പം പോകണമെന്നു നിര്‍ബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തെന്നുമായിരുന്നു പരാതി