പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫും ബിജെപിയും ചേര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കുന്നുയെന്നും സര്‍ക്കാരിന്റെ ജനകീയതയില്‍ പ്രതിപക്ഷത്തിന് അസൂയയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പരിപാടികള്‍ക്ക് തുരങ്കം വയ്ക്കാനാണ് ബിജെപിയും എല്‍ഡിഎഫും ശ്രമിച്ചത്. ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ നെറികേട് കാട്ടുന്നു. പ്രതിപക്ഷത്തിന് ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുമോ എന്ന ആശങ്കയുണ്ട്. 2016 ലെ പെന്‍ഷന്‍ കുടിശിക ബാക്കിവച്ചവരാണ് എല്‍ഡിഎഫിന്റെ കുറ്റം പറയുന്നത്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
യുഡിഎഫിന്റെ ഇന്നത്തെ സമരം എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ ആക്ഷേപം ഉന്നയിക്കാന്‍ വേണ്ടി മാത്രമാണ്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങള്‍ തന്നെ മാറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പെന്‍ഷന്‍ കുടിശിക തീര്‍ക്കുക മാത്രമല്ല, വര്‍ധിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ ആണ് ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാരെന്നും വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനെതിരെ നുണകള്‍ പടച്ചുവിടുക, പല ആവര്‍ത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു