തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിരവധി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
*02-06-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
*3-06-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
*04-06-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
*05-06-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍
വ്യാഴാഴ്ച വരെ കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക്കിഴക്ക് അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള കേരള തീരത്തും കന്യാകുമാരി പ്രദേശങ്ങളിലും, ലക്ഷദ്വീപ്മാലി ദ്വീപ് പ്രദേശങ്ങളിലും, തെക്കന്‍ ശ്രീലങ്കന്‍ തീരത്തും സമാനമായ കാലവസ്ഥയായിരിക്കും.
ശനിയാഴ്ച വരെ തെക്കുപടിഞ്ഞാറന്‍ അറബികടലില്‍ ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.