തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രോഗകളുടെ എണ്ണത്തിന്റെ കൊടുമുടിയില്‍ നിന്ന് കേരളം താഴേക്ക് ഇറങ്ങുകയാണ്. പ്രതിദിന കോവിഡ് കേസുകളില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നതോടൊപ്പം വ്യാപനം നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ട്. ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും ഓരോ ദിവസവും പുതിയ കേസുകളേക്കാള്‍ കൂടുതലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലേക്ക് എത്തിയതും ആശ്വാസകരമാണ്.
വരും ദിവസങ്ങളിലും സമാന സ്ഥിതി തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. നിലവില്‍ ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം കോവിഡ് സ്ഥിതിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ചര്‍ച്ച ചെയ്യും. കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യവും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
എന്നാല്‍ ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചായായി മൂന്ന് ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെ രേഖപ്പെടുത്തിയാലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കും എന്ന് പറയുന്നുണ്ടെങ്കിലും സ്ഥിതി കൂടുതല്‍ മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളില്‍ വലിയ മാറ്റമുണ്ടാകില്ല. ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ടിപിആര്‍ അഞ്ചിന് താഴെ എത്തിയ ശേഷമായിരുന്നു അണ്‍ലോക്ക് പ്രക്രിയയിലേക്ക് കടന്നത്.
അതേസമയം കേരളത്തില്‍ കോവിഡ് മരണനിരക്ക് ഉയരുന്നത് ആശങ്കയാണ്. രോഗികളുടെ എണ്ണം കുറയുമ്പോഴും പ്രതിദിന മരണം ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ചൊവ്വാഴ്ച മാത്രം 194 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 9000 കവിഞ്ഞു. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 1793.
ഇന്നലെ ഒറ്റ ദിവസം മാത്രം 44 മരണങ്ങളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കുറവ് കോവിഡ് മരണങ്ങള്‍ ഇടുക്കിയിലാണ്. 63. 60 വയസിന് മുകളില്‍ പ്രായമുള്ള 6584 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. 41 നും 59 നും ഇടയില്‍ പ്രായമുള്ള 2048 പേരും, 18നും 40 ഇടയിലുള്ള 363 പേരും, 17 വയസില്‍ താഴെയുള്ള 14 കുട്ടികളും കൊവിഡ് മൂലം മരിച്ചുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്.