Saturday, July 27, 2024

HomeNewsKeralaനേഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു

നേഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: നേഴ്‌സുമാര്‍ ജോലി സമയത്ത് മലയാളം സംസാരിക്കത് വിലക്കിക്ഡകൊണ്ട് ല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിറകെയാണ് ആശുപത്രിയുടെ നടപടി.

സര്‍ക്കലുര്‍ ഇറക്കിയത് തങ്ങളുടെ അറിവോടയല്ലെന്നും ഉത്തരവ്പുറപ്പെടുവിച്ച സൂപ്രണ്ടിനോട് വിശദീകരണം തേടുമെന്നുമാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ പറയുന്നത്. വിവാദ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം പ്രതിഷേധം ശക്തമായിരുന്നു.

കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ജി.ബി പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സര്‍ക്കുലറിലുണ്ടായിരുന്നത്.

ആശുപത്രിയിലെ നേഴ്‌സിംഗ് സുപ്രണ്ട് വിരമിച്ച ഒഴിവില്‍ ആരെയും നിയമിച്ചിട്ടില്ല. ആക്ടിംഗ് സുപ്രണ്ട് ചുമതല വഹിക്കുന്ന ഒരാളാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മെഡിക്കല്‍ സുപ്രണ്ടിന് അടക്കം പകര്‍പ്പ് അയ്ക്കാതെ ഏകപക്ഷീമായി ഇറക്കിയ സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്നും നേസുമാര്‍ വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments