Friday, October 4, 2024

HomeNewsKeralaരണ്ടാം തരംഗം കൂടുതല്‍ ബാധിച്ചത് ചെറുപ്പക്കാരെ: വീണ ജോര്‍ജ്‌

രണ്ടാം തരംഗം കൂടുതല്‍ ബാധിച്ചത് ചെറുപ്പക്കാരെ: വീണ ജോര്‍ജ്‌

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെറുപ്പക്കാരെയും മധ്യവയസ്‌കരെയുമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിയമസഭയില്‍ ഐ.ബി സതീഷ് എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയില്‍ വെച്ചത്.

21 നും 30 നും ഇടയില്‍ പ്രായമുള്ള 2,61,232 പേരാണ് രണ്ടാം തരംഗത്തില്‍ രോഗബാധിതരായത്. 31 നും 40 നും ഇടയില്‍ പ്രായമുള്ള 2,52,935 പേര്‍ക്കും 41 മുതല്‍ 50 വരെയുള്ള 2,33,126 പേര്‍ക്കും രോഗം ബാധിച്ചു. മരണനിരക്ക് ഏറ്റവും കൂടുതല്‍ 81 മുതല്‍ 90 വയസ് വരെയുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു.

81 നും 90 നും ഇടയില്‍ പ്രായമുള്ള 17,105 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 502 പേര്‍ മരിച്ചു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതല്‍ 80 വയസ് വരെയുള്ളവരില്‍ 1.94 ശതമാനവും 91 മുതല്‍ 100 വയസ് വരെ യുള്ളവരില്‍ 1.55 ശതമാനവുമാണ് മരണനിരക്ക്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments