Wednesday, October 16, 2024

HomeNewsKerala''ഇതൊന്നും കൃഷ്ണദാസ് അറിയരുത്...'', സുരേന്ദ്രന്റെ ശബ്ദരേഖയുമായി പ്രസീത

”ഇതൊന്നും കൃഷ്ണദാസ് അറിയരുത്…”, സുരേന്ദ്രന്റെ ശബ്ദരേഖയുമായി പ്രസീത

spot_img
spot_img

കല്‍പറ്റ: കെ സുരേന്ദ്രനെ വീണ്ടും പ്രതിരോധത്തിലാക്കി പ്രസീതയുടെ പുതിയ ശബ്ദരേഖ. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെ.ആര്‍.പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ.

തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ വച്ച് പണം നല്‍കുന്നതിന് തൊട്ടുമുമ്പ് പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്.

”ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ്. രാവിലെ ഒരു ഒമ്പത് ഒമ്പതേകാലാകുമ്പോള്‍ ഞാന്‍ വരാം…” എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

ഇതിന് മുമ്പ് പലതവണ വിളിച്ചിരുന്നെങ്കിലും എന്‍.ഡി.എയിലേക്ക് തിരികെ വരാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നീട് താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് സുരേന്ദ്രന്‍ ജാനുവിനെ മുന്നണിയില്‍ എത്തിച്ചതെന്ന് പ്രസീത പറഞ്ഞു. മുസ്ലീം ലീഗില്‍ നിന്നും ക്ഷണം ലഭിച്ചതിനാലാണ് ജാനു എന്‍.ഡി.എയിലേക്ക് പോകാന്‍ തയ്യാറാകാതിരുന്നത്.

അതിനാലാണ് തങ്ങള്‍ക്ക് ഇടപെടേണ്ടതായി വന്നതെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു. ജാനു ജെ.ആര്‍.പിയെ തള്ളിപ്പറഞ്ഞതുകൊണ്ടും ഒരു ഘടകകക്ഷിയെന്ന നിലയില്‍ തങ്ങളെ സുരേന്ദ്രന്‍ അവഗണിച്ചതിനാലുമാണ് താന്‍ ഇതെല്ലാം വെളിപ്പെടുത്തുന്നതെന്നും പ്രസീത കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments