Friday, October 11, 2024

HomeNewsKeralaസുധാകരന്റെ സ്ഥാനാരോഹണം: പ്രോട്ടോകോള്‍ ലംഘനം സതീശന്‍ സമ്മതിച്ചു

സുധാകരന്റെ സ്ഥാനാരോഹണം: പ്രോട്ടോകോള്‍ ലംഘനം സതീശന്‍ സമ്മതിച്ചു

spot_img
spot_img

കോഴിക്കോട്: കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ചടങ്ങിലെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചടങ്ങില്‍ കുറച്ചുകൂടി ജാഗ്രത വേണമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

ആളുകളെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചാല്‍ കേസെടുക്കണം. കേസെടുക്കുന്നതിന് താന്‍ എതിരല്ല. എന്നാല്‍ നടപടിയെടുക്കുന്നത് ഏകപക്ഷീയമാകരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ചടങ്ങില്‍ കൊവിഡ് മാനദമണ്ഡ ലംഘനമുണ്ടായെന്ന് കാണിച്ച് ബുധനാഴ്ച പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. സ്ഥാനാരോഹണ ചടങ്ങില്‍ അമിത ആള്‍ക്കൂട്ടമുണ്ടായെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവുമുയര്‍ന്നിരുന്നു.

ബി.ജെ.പിക്കാരനാക്കി സി.പി.എം ആക്രമിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നാരും പ്രതികരിക്കാനുണ്ടായില്ലെന്ന രമേശ് ചെന്നിത്തലയുടെ പരമാര്‍ശത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ബി.ജെ.പിക്കാരനാക്കി സി.പി.എം ആക്രമിച്ചപ്പോള്‍ പ്രതികരിക്കാന്‍ ആരുമുണ്ടായില്ലെന്ന് രമേശ് ചെന്നിത്തലയുടെ പ്രതികരണം സാധാരണ കാര്യമാണ്. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലുമുണ്ടാവണമെന്നില്ല. അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments