കോട്ടയം: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ജാതിമത ഭേദമന്യേ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ അടക്കം എത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുവാനും കൊവിഡ് കാലത്ത് വിശ്വാസികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറക്കുവാനും ആരാധാനാലയങ്ങള്‍ തുറക്കുന്നതിലൂടെ സാധിക്കുമെന്നും സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.