തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻ മുന്നേറ്റത്തിൽ ആഹ്ലാദ വീഡിയോ പങ്ക് വച്ച് കോൺഗ്രസ് നേതാവ് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡൻ. ഉമാ തോമസിന്റെ ലീഡ് ഉയർന്നതിനു പിന്നാലെയാണ് അന്ന വീഡിയോയുമായി രംഗത്തെത്തിയത് ‘അപ്പോഴേ പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന്, ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്…’ എന്ന് കൈ കൊട്ടി പാട്ടു പാടുന്ന വീഡിയോയാണ് അന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്.‘കണ്ടം റെഡിയല്ലേ… റൈറ്റ് ഓക്കെ, ഓടിക്കോ’യെന്നും അന്ന കുറിച്ചു.
തൃക്കാക്കര പ്രചരണത്തിലുൾപ്പെടെ സജീവ സാന്നിധ്യമായിരുന്നു അന്ന ഈഡൻ.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് മുന്നേറുകയാണ്. ഉമ തോമസിന്റെ ലീഡ് 22,483 പിന്നിട്ടു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ഉമ തോമസാണ് ലീഡ് ചെയ്യുന്നത്