Thursday, December 26, 2024

HomeNewsKeralaസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വീണ്ടും കുതിച്ചുയരുന്നു. ഇന്ന് 2271 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

2 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയില്‍ ഇന്ന് 622 കേസുകളുണ്ടായി. തിരുവനന്തപുരത്ത് 416 പേര്‍ക്കും രോഗബാധയുണ്ടായി.

കേരളമടക്കമുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഒരിടവേളത്ത് ശേഷം വീണ്ടും കേസുകളുയരുകയാണ്. ദില്ലി, മുംബൈ, ഹരിയാന ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി.

പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീന്‍ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉള്‍പ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിന് മുകളിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments