കോഴിക്കോട്: നൂറാം തോട് ഈട്ടിക്കാട്ടില്‍ പരേതനായ ജോസ്- മേരി ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ ഗ്രേയസ്സ് ജോസ് എഫ്‌സിസി (44) ആണ് വാഹനാപകടത്തില്‍ മരിച്ചത്. സംസ്‌കാരം രാജ്‌കോട്ട് ഗുഡാല കോണ്‍വെന്റില്‍ നടത്തി. ഗുജറാത്തിലെ രാജ്‌കോട്ട് മിഷനില്‍ ശുശ്രൂഷ ചെയ്തു വരികയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം ആറിന് കുര്‍ബ്ബാനയ്ക്കായി അടുത്തുള്ള മിഷന്‍ സ്റ്റേഷനിലേയ്ക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ഒരു ട്രക്കുമായി തട്ടി അപകടമുണ്ടാവുകയും തത്ക്ഷണം മരണപ്പെടുകയായിരുന്നു.
സഹോദരങ്ങള്‍: ജോണ്‍സണ്‍ (നൂറാം തോട്), ജോര്‍ജ്ജ് (നൂറാം തോട്), ഫാ. ആന്റണി (എംഎസ്എഫ്എസ്- ആസ്സാം), എല്‍സി തോട്ടുമുക്കം.